Categories: KERALA

തൃത്താലയില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം;ചാലിശ്ശേരി സിഐയുടെ നേതൃത്വത്തില്‍ കേസന്വേഷണത്തിനായി പ്രത്യേക സംഘം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210710-WA0245-1024x1022&period;jpg" alt&equals;"" class&equals;"wp-image-3909"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കറുകപുത്തൂരില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു&period; ചാലിശ്ശേരി സിഐയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക&period; തൃത്താല&comma; പട്ടാമ്ബി&comma; കൊപ്പം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി&period;<br><br>പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു&period; തന്‍റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വലിയ സംഘം തന്നെ ഇതിന്റെ പിന്നിലുണ്ടോയെന്ന് സംശയമുണ്ട്&period;&period;നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച്‌ തുടങ്ങിയതെന്നും പെണ്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു&period; ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയത്തിലേക്കാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്&period; തന്റെ സുഹൃത്തളായ രണ്ട് പെണ്‍ക്കുട്ടികള്‍ ലഹരിറാക്കറ്റില്‍ കുരുങ്ങിയിട്ടുണ്ട്&period; സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്&period; ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോയെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു&period;<br><br>ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ല&period; നഗ്‌നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി&period; കോളേജിലെത്തിയുള്‍പ്പെടെ ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നു&period; സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച്‌ തുടങ്ങിയത്&period; പിന്നെ പിന്നെ ലഹരി ഉപയോഗം പതിവായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നത്&period; തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രശ്‌നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു&period; കൈയ്യില്‍ മുറിവുണ്ടാക്കിയുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

6 hours ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

6 hours ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

6 hours ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

6 hours ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

6 hours ago

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…

6 hours ago