എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ഷമീം നടുക്കാട്ടിൽ, പൂക്കരത്തറ, എട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച കാർഷിക കുടുംബാംഗമായ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറാണ് തൻ്റെ വീടിൻ്റെ ടറസിന്.മുകളിൽ മഴമറ ഒരുക്കി കൃഷി ആരംഭിച്ചത് വ്യാവസായികാടിസ്ഥാനത്തിൽ നൂതന സാങ്കേതികതകൾ സമന്വയിപ്പിച്ചുകൊണ്ട് കൃഷി ചെയ്തുവിജയിപ്പിക്കുകയാണ് ഇദ്ദേഹത്തിൻ്റെ ലക്ഷ്യം. അൾട്രാ വയലറ്റ് ഷീറ്റ് ഉപയോഗിച്ച് സൂര്യ പ്രകാശവും,വെള്ളവും ക്രമീകരിച്ച് ,രോഗ-.കീട ബാധയിൽ നിന്നും പച്ചക്കറികൾക്കും ,പഴവർഗ്ഗ ചെടികൾക്കും സംരക്ഷണമൊരുക്കി ഉല്പാദനം വർദ്ധിപ്പിക്കുകയാണ് സംരക്ഷിത കൃഷിയുടെ ലക്ഷ്യം. കൃഷിയുടെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കുമാരൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ സി വി നിർവഹിച്ചു കൃഷി ഓഫീസർ സുരേന്ദ്രൻ എം പി ,വെജിറ്റബിൾ ഫീൽഡ് അസിസ്റ്റൻ്റ് സാജിത ,ഷമീം നടുക്കാട്ടിൽ എന്നിവർ സംബന്ധിച്ചു
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…