EDAPPALLocal news

തു വർഷത്തിൽ മഴ മറ കൃഷിയുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ഷമീം നടുക്കാട്ടിൽ, പൂക്കരത്തറ, എട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച കാർഷിക കുടുംബാംഗമായ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറാണ് തൻ്റെ വീടിൻ്റെ ടറസിന്.മുകളിൽ മഴമറ ഒരുക്കി കൃഷി ആരംഭിച്ചത് വ്യാവസായികാടിസ്ഥാനത്തിൽ നൂതന സാങ്കേതികതകൾ സമന്വയിപ്പിച്ചുകൊണ്ട് കൃഷി ചെയ്തുവിജയിപ്പിക്കുകയാണ് ഇദ്ദേഹത്തിൻ്റെ ലക്ഷ്യം. അൾട്രാ വയലറ്റ് ഷീറ്റ് ഉപയോഗിച്ച് സൂര്യ പ്രകാശവും,വെള്ളവും ക്രമീകരിച്ച് ,രോഗ-.കീട ബാധയിൽ നിന്നും പച്ചക്കറികൾക്കും ,പഴവർഗ്ഗ ചെടികൾക്കും സംരക്ഷണമൊരുക്കി ഉല്പാദനം വർദ്ധിപ്പിക്കുകയാണ് സംരക്ഷിത കൃഷിയുടെ ലക്ഷ്യം. കൃഷിയുടെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കുമാരൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ സി വി നിർവഹിച്ചു കൃഷി ഓഫീസർ സുരേന്ദ്രൻ എം പി ,വെജിറ്റബിൾ ഫീൽഡ് അസിസ്റ്റൻ്റ് സാജിത ,ഷമീം നടുക്കാട്ടിൽ എന്നിവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button