EDAPPAL

തുയ്യം ഗ്രാമീണ വായനശാല ഇനി ഹരിത ഗ്രന്ഥാലയം

എടപ്പാൾ | തുയ്യം ഗ്രാമീണ വായനശാല ഇനി ഹരിത ഗ്രന്ഥാലയം
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗ്രാമീണ വായനശാല ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടന്നു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി വി മുകുന്ദൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.
മാലിന്യമുക്തം നവകേരളം വാർഡ് കോഡിനേറ്റർ പി കെ രശ്മി, എക്സിക്യൂട്ടീവ് അംഗം AK ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ചു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ മാർച്ച് 23ന് നടക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങളിൽ വായനശാല പ്രവർത്തന മേഖലയായ 1, 19 വാർഡുകളിലെ പ്രദേശങ്ങളിൽ ശുചീകരണത്തിന് മുഴുവൻ ഗ്രന്ഥശാല പ്രവർത്തകരും പങ്കാളികളാകാനും യോഗം തീരുമാനിച്ചു.

വായനശാല പ്രസിഡൻറ് കെ പി രമേശ് അധ്യക്ഷത വഹിച്ചു.
വായനശാല സെക്രട്ടറി പി. പ്രവീൺ സ്വാഗതവും ലൈബ്രറേറിയൻ കെ പി ബിന്ദുമോൾ നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button