MALAPPURAM
തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: തുണിക്കടയുടെ ഗോഡൗണിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മമ്പാട് ടൗണിൽ
സംഭവം. ഗോഡൗണിൽ ആരോ
തൂങ്ങിമരിച്ചതായി ജീവനക്കാരിൽ ഒരാൾ പൊലീസിനെ ഫോണിൽ വിളിച്ച്
അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ്
സ്ഥലത്തെത്തി ഷട്ടർ തുറന്നെങ്കിലും മൃതദേഹം കണ്ടത്തിയില്ല.
തുടർന്നു നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ നിലത്ത് തുണികൾ കൊണ്ടുമൂടിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരിച്ചയാൾ മലപ്പുറംജില്ലക്കാരനാണ്. ഇയാളുടെ കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.