MALAPPURAM
തീരദേശവാസികളുടെ ചിരകാല സ്വപ്‌നം യാഥാർഥ്യമാകുന്നു, സീവാള്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം ഷാഫി നിര്‍വഹിച്ചു


ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഉണ്ണിയാൽ കടപ്പുറം തേവർ കടപ്പുറം സീവാൾ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. കെ. എം ഷാഫി നിർവഹിച്ചു. വാർഷിക പദ്ധതിയിൽ 55 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെട്ടം ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ നിന്നു തുടങ്ങി നിറമരുതൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാറാം വാർഡിൽ നടപ്പിലാക്കുന്ന റോഡ് നിലവിലുള്ള തീരദേശ സീ വാൾ റോഡ് വരെയാണ് പ്രവർത്തി നടക്കുന്നത്. ഇരുഭാഗവും ഭിത്തി കെട്ടി റോഡ് സംരക്ഷിക്കുകയും ചെയ്യും. 20 വർഷത്തിലധികമായുള്ള തീരദേശവാസികളുടെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.
