തീരദേശത്ത് തിരതല്ലിയ ആവേശം; മത്സ്യതൊഴിലാളികൾക്കൊപ്പം കെ ടി ജലീലിന്റെ പ്രഭാതനടത്തം
തവനൂർ : തീരദേശത്ത് ആവേശതിര തീർത്ത് മത്സ്യതൊഴിലാളികളുടെ കൈ പിടിച്ച് ഹൃദയം കവർന്ന് ഡോ കെ ടി ജലീലിന്റെ പ്രഭാത നടത്തം. നൂറു കണക്കിന് മത്സ്യതൊഴിലാളികളാണ് തവനൂരിന്റെ നായകനൊപ്പം നടന്നു നീങ്ങിയത്. തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സി പി ഐ എം കൂട്ടായി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച Morning Walk With KT പരിപാടി രാവിലെ 6.30 ന് കൂട്ടായി വാടിക്കലിൽ നിന്നും ആരംഭിച്ചു. ആശാൻപടിയിൽ സമാപിച്ചു.
തീരദേശമേഖലയിൽ വികസനമെത്തിച്ച ജനങ്ങളുമായി ഹൃദയബന്ധം സൂക്ഷിച്ച സ്ഥാനാർത്ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും നിരവധി പേരാണെത്തിയത്.
സി പി ഐ എം കൂട്ടായി ലോക്കൽ സെക്രട്ടറി സി പി അബ്ദുൽ ഷുക്കൂർ, സി പി ഐ മണ്ഡലംകമ്മറ്റി അംഗം ഹുസൈൻ ഈസ്പാടത്,സി പി ഐ എം നേതാക്കളായ ജാഫർ,
തുഫൈൽ കൂട്ടായി, നസറുള്ള, യു വി പുരുഷോത്തമൻ, ഇ മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ആശാൻപടിയിൽ നിന്നും പര്യടനം ആരംഭിച്ചു. മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം 8 മണിക്ക് പര്യടനം മഠത്തിൽപടിയിൽ സമാപിക്കും.