തീരദേശത്തെ ജനങ്ങളെ വാഗ്ദാനം നൽകി വഞ്ചിക്കരുത്; ആര്യാടൻ ഷൗക്കത്ത്.
പൊന്നാനി: പൊന്നാനി തീരദേശത്തെ ജനങ്ങളെ എം പി ഗംഗാധരന് ശേഷം വന്ന ജനപ്രതിനിധികൾ കടൽതീര സംരക്ഷണത്തിന്റെ പേരിൽ കോടികൾ വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയാണ് കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുറ്റപ്പെടുത്തി. തീരദേശത്തെ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫീസിൽ മുന്നിൽ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊന്നാനിയിൽ ഹൗറാ മോഡൽ തൂക്കുപാല വാഗ്ദാനം പോലെയാണ് തീരദേശത്തെ ജനങ്ങളെ കടൽക്ഷോഭ കാലങ്ങളിൽ വാഗ്ദാനങ്ങൾ നൽകുന്നതെന്നും ഇപ്പോൾ പ്രഖ്യാപിച്ച പത്തുകോടി വാഗ്ദാനം ഉടൻ നടപ്പിലാക്കുവാൻ തയ്യാറാകണമെന്നും ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു.
പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. പിടി അജയ് മോഹൻ മുഖ്യ പ്രഭാഷണംനടത്തി വി സയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, കെ ശിവരാമൻ, ടി കെ അഷറഫ്, എൻ എ ജോസഫ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി,എൻ പി നബീൽ,പ്രദീപ് കാട്ടിലായിൽ, യു മാമൂട്ടി, സിഎ ശിവകുമാർ, എൽ പി സുരേന്ദ്രൻ, ടി പി ബാലൻ, ഷാഹിദ പൊന്നാനി,സക്കീർ,കബീർ, റഫീക്ക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.