തിരൂർ

തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്നസബ് ഇൻസ്പെക്ടർക്ക് RP സുജിത്തിന് സഹപ്രവർത്തകർ യാത്രയപ്പ് നൽകി .

തിരൂർ : പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന
സബ് ഇൻസ്പെക്ടർക്ക് സുജിത്തിന് സഹപ്രവർത്തകർ പോലീസ് സ്റ്റേഷനിൽ വെച്ച് യാത്രയപ്പ് നൽകുകയുണ്ടായി. തിരൂർ പോലീസ് സ്റ്റേഷനിൽ ഒന്നര വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം എയർപോർട്ട് എമിഗ്രേഷൻ വിഭാഗത്തിലേക്കാണ് Si സുജിത്ത് ഡപ്യൂട്ടേഷനായി പോകുന്നത്.
തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ R വിഷ്ണു ചടങ്ങ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. സബ് ഇൻസ്പെക്ടർ ബാബുജി അധ്യക്ഷത വഹിക്കുകയും സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. Si മാരായ അനീഷ് , ക്ലീറ്റസ്, ഷാജു , മധു, Asi വിജേഷ് , , ബിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Asi മുജിബ് നന്ദി പറയുകയുണ്ടായി. താൻ ജോലിചെയ്ത പോലീസ് സ്റ്റേഷനുകളിൽ വെച്ച് ഏറ്റവും മികച്ച സപ്പോർട്ടാണ് പൊതുജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും തനിക്ക് തിരൂരിൽ ലഭിച്ചതെന്ന് മറുപടി പ്രസംഗം ത്തിൽ Si സുജിത്ത് പറയുകയുണ്ടായി.കേക്ക് മുറിച്ചും മധുരം വിതരണം ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button