തിരൂർ
തിരൂർ ജോയിൻ്റ് ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂർ: ഓട്ടോറിക്ഷകളിൽ യാത്ര സൗജന്യ സ്റ്റിക്കർ പതിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിനെതിരെ മലപ്പുറം ജില്ല ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി തിരൂർ ജോയിൻ്റ് ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം അഡ്വ. പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് എൻ. അറമുഖൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. കബീർ, ടി. ജയഭരതൻ എന്നിവർ സംസാരിച്ചു. ആർ. രഞ്ജിത്ത് സ്വാഗതവും കെ. സമീൽ നന്ദിയും പറഞ്ഞു. ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സി.കെ റസാഖ്, മനോജ് മാമൻ, ഹരീഷ് വള്ളിക്കുന്ന്, നവാബ് എടപ്പാൾ, രതീഷ് പൊന്നാനി, ജലീൽ തിരൂർ, ടി. സുരേഷ്, അഡ്വ. മുഹമ്മദ് റാഫി, ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.
