തിരൂർ ഗൾഫ് മാർക്കറ്റിൽ മോഷണം, ഒരു ലക്ഷത്തോളം രൂപ കവർന്നു
തിരൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള മാസ് ഇലക്ട്രിട്രിക്കൽസിൻ്റെ പൂട്ട് തകർത്തി അകത്ത് കടന്ന മോഷ്ട്ടാവ്, വാടക നൽകാനായി സെൽഫിൽ സുക്ഷിച്ച് ഒരു ലക്ഷത്തോളം രൂപയാണ് കവർന്നത്. കൂടാതെസമീപത്തെ തുണി ഉൽപന്നങ്ങൾ വിൽക്കുന്ന രണ്ട് കടകളിലും ഒരു പലചരക്ക് കടയിലും മോഷണ ശ്രമം
നടന്നു. ഈ കടകളിൽ നിന്ന് ഒന്നും നഷ്ട്ടപെട്ടിട്ടില്ലന്ന് ഉടമകൾ അറീയിച്ചു.
ഷട്ടറിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ട്ടാക്കൾ കടക്കുള്ളിൽ കയറിയത്.മാർക്കറ്റിന് സമീപം തെരുവ് വ്യാപാരം നടത്തുന്നവരാണ് ഷോപ്പിൻ്റെ പൂട്ട് ഇളക്കി മാറ്റിയതായി കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറീയീക്കുകയായിരുന്നു. തിരൂർ എസ്. എച്ച് ഒ ഫർഷാദിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണം നടന്ന കടകളിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ കണ്ടെത്തി. മോഷണം നടത്തിയതി അന്യസംസ്ഥാനക്കാരാണെന്നും പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്നും പോലീസി അറിയിച്ചു.