MALAPPURAM
തിരൂർ കോലുപ്പാലത്ത് വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ(35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി. ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.