തിരൂരിൽ ലക്ഷങ്ങൾ വില വരുന്ന പാൻ മസാല ശേഖരം പിടികൂടി


തിരൂർ: തിരൂർ കോരങ്ങത്ത് സ്വകാര്യ ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാല ശേഖരം
തിരൂർ പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്
ചെയ്തു. കൈമലശ്ശേരി സ്വദേശി ചക്കുങ്ങപറമ്പിൽ മുഹമ്മദ്
ഷെരീഫ്(35),പൂക്കയിൽ സ്വദേശി കിഴക്കാംകുന്നത് ബാബു(47)എന്നിവരാണ് പോലീസിന്റെ പിടിയിലായത്.ഇരുവർക്കും എതിരെ തിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലേക്ക്
വിതരണം ചെയ്യുന്നതിനായി
സൂക്ഷിച്ചതാണ് ഇവയെന്ന് പ്രതികൾ
സമ്മതിച്ചതായി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിൽ തിരൂർ, താനൂർ
ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സ്കൂൾ പരിസരങ്ങളിലും മറ്റും ലഹരി ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് എത്തുന്നതിന്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിലാണ് 50
ലക്ഷത്തോളം വിലമതിക്കുന്ന പാൻ
മസാല ശേഖരം പിടികൂടിയത്.അമ്പതോളം ചാക്കുകളിലായും പെട്ടിക്കളിലായും സൂക്ഷിച്ച നിലയിൽ ആയിരുന്നു ഹാൻസ് അടങ്ങിയ പാൻ മസാല ശേഖരം.തിരൂർ സി.ഐ ജിജോ, എസ്.ഐ ജിഷിൽ, എ.എസ്.ഐ പ്രതീഷ്കുമാർ,
സീനിയർ സി.പി.ഒ മാരായ രാജേഷ്,
ഷിജിത്ത്, ജിനേഷ് സി.പി.ഒ മാരായ വിപിൻ, അഭിമന്യു, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിൽ
ഉണ്ടായിരുന്നു.മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
