MALAPPURAM
തിരൂരിൽ കെഎസ്ആർടിസി ബസിൽ മാല മോഷണം
![](https://edappalnews.com/wp-content/uploads/2023/07/2022_11image_10_35_458843869panipat.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-7-12.jpg)
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഭവം. തിരൂരിൽ നിന്ന് കയറിയ പരപ്പനങ്ങാടി സ്വദേശിനി ബിന്ദുവിന്റെ 3 പവൻ താലിമാലയാണ് മോഷണം പോയത്. മാല മോഷണം പോയത് അറിഞ്ഞ സ്ത്രീ ബഹളം വച്ചതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. ബസ്സ് തിരൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കളവു മുതൽ കണ്ടെത്താനായില്ല. തിരൂരിൽ കഴിഞ്ഞദിവസം സ്വകാര്യ ബസ് സമരം നടന്നിരുന്നു. അതിനാൽ തന്നെ കെഎസ്ആർടിസി ബസിൽ പതിവിൽ ഏറെ തിരക്കും ഉണ്ടായിരുന്നു. തിരക്കിനിടയിൽ മറ്റൊരാൾ മാല പോയതായി വിവരം അറിയിച്ചപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്ന് മാല നഷ്ടപ്പെട്ട ബിന്ദു പറഞ്ഞു
![](http://edappalnews.com/wp-content/uploads/2025/01/logo.png)