തിരൂരിലെ കേരള യാത്ര സ്വീകരണം: 1001 അംഗ സംഘാടക സമിതി രൂപവത്കരിച്ചു
തിരൂർ: മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കർമ സാമയികത്തിന് സമാപനം കുറിച്ച് ജനുവരി ഒന്ന് മുതൽ 17 വരെ നടത്തുന്ന കേരള യാത്രയുടെ തിരൂരിലെ സ്വീകരണത്തിന് സംഘാടക സമിതിയായി. ജനുവരി എട്ടിന് ധീര രക്ത സാക്ഷികളുടെ മണ്ണിലെ സ്വീകരണ സമ്മേളനത്തിന് 1001 അംഗ സംഘാടക സമിതിയെയാണ് തിരഞ്ഞെടുത്തത്. തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നടന്ന സംഘാടക സമിതി രൂപവത്കരണ സംഗമം കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് അഹ്മദ് മുഹിയുദ്ദീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്റഹ്മാന് സഖാഫി, കുഞ്ഞിപ്പ തങ്ങൾ, അബൂബക്കർ ശർവാനി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹാഫിസ് മജീദ് അഹ്സനി ചെങ്ങാനി, എസ് ജെ എം വെസ്റ്റ് ജില്ലാ സെക്രട്ടറി ജബ്ബാർ ബാഖവി വേങ്ങര, സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ജഅഫർ ശാമിൽ ഇർഫാനി, കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ജില്ല, സോൺ എക്സിക്യുട്ടീവ് അംഗങ്ങളും പ്രവർത്തകരും സംബന്ധിച്ചു. കെ പി ജമാൽ കരുളായി സ്വാഗതവും അബ്ദുസ്സമദ് മുട്ടനൂർ നന്ദിയും പറഞ്ഞു.
ജില്ലയിൽ നിന്നുള്ള സമസ്ത മുശാവറ അംഗങ്ങളും ജില്ല, താലൂക്ക് മുശാവറ അംഗങ്ങളും ജില്ലയിലെ പ്രസ്ഥാന കുടുബത്തിലെ സംഘടന നേതാക്കളും അടങ്ങിയതാണ് സംഘാടക സമിതി അപെക്സ് കൗൺസിൽ. കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി(ചെയർമാൻ), സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സീതി കോയ തങ്ങൾ പൊന്നാനി, സൈനുൽ ആബിദ് തങ്ങൾ മൂച്ചിക്കൽ(വർക്കിംഗ് ചെയർമാൻ), ഈരകം അബ്ദുർറഹ്മാൻ സഖാഫി(ജനറൽ കൺവീനർ), അബ്ദുസ്സമദ് മുട്ടനൂർ, ബഷീർ ഹാജി പടിക്കൽ, മുഹമ്മദ് കുട്ടി ഹാജി മച്ചിങ്ങപ്പാറ, അബ്ദുൽ ഗഫൂർ തലക്കടത്തൂർ, സക്കീർ നാളിശ്ശേരി(വർക്കിംഗ് കൺവീനർ), കേരള ഹസ്സൻ ഹാജി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി കൾക്കും രൂപം നൽകി. ജില്ലയിൽ ആകെ രണ്ട് സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ സ്വീകരണം ജനുവരി ഏഴിന് അരീക്കോട് നടക്കും.