തിരൂരങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട. 11 കിലോഗ്രാം കഞ്ചാവുമായി 2 പേർ പോലീസിന്റെ പിടിയിൽ. പട്ടാമ്പി സ്വദേശി മുഹമ്മദ് മുഫീദ് , ഒറീസ്സ ഭൂവനേശ്വർ സ്വദേശി അജിത് കുമാർ, എന്നിവരെയാണ് ചേളാരി ഐഒസിക്ക് സമീപം വെച്ച് പിടികൂടിയത്. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി വി ബെന്നിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീക്കും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് മുഫീദിന്റെ പേരിൽ വളാഞ്ചേരി, കൊളത്തൂർ പോലീസ് സ്റ്റേഷനുകളിൽ ആക്രിക്കടകളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചതിന്റെ പേരിൽ ഏഴോളം കേസുകൾ നിലവിലുണ്ട്.