CHANGARAMKULAM
തിരുവോണദിനത്തില്‍ മാനവം കൂട്ടായ്മ ആലംകോട് ലീലാകൃഷ്ണനെ ആദരിച്ചു

ചങ്ങരംകുളം:തിരുവോണദിനത്തില്‍ മാനവം കൂട്ടായ്മ ആലംകോട് ലീലാകൃഷ്ണനെ വീട്ടിലെത്തി ആദരിച്ചു.ഓണവും നബിദിനവും അധ്യാപകദിനവും ഒരുമിച്ച് വന്ന ദിനത്തില്‍ നാടിന് അഭിമാനമായ ലീലാകൃഷ്ണനെ ആദരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടി സത്യന്‍ പറഞ്ഞു.ടിസത്യന്‍,കരീം കോഴിക്കല്‍,മിസിരിയ സൈഫുദ്ധീന്‍,മന്‍സൂര്‍ഖാന്‍,ജനു മൂക്കുതല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കോവിഡ് കാലത്തും തുടര്‍ന്നും മാനവം കൂട്ടായ്മ നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങളെ ലീലാകൃഷ്ണന്‍ അനുസ്മരിച്ചു
