EDAPPAL
തിരുവേണ ദിനത്തിൽ പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ | ഉത്സവ ബത്ത ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെൻ ഓർഗനൈസേഷൻ പ്രകടനം നടത്തി. എടപ്പാൾ യൂണിറ്റിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.പി. ഉണ്ണീരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ടി.എ മജീദ് എക്സി അംഗം പി.പി കുഞ്ഞൻ, യൂണിറ്റ് സെക്രട്ടറി പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
