PONNANI

ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു പൊന്നാനി ഏരിയാ സമ്മേളനം നടത്തി

മാറഞ്ചേരി: ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.കാലാനുസൃതമായ വേതന വർധനവും ആനുകൂല്യങ്ങളും

പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുരേഷ് കാക്കനാത്ത് ഉദ്ഘാടനം ചെയ്തു. റസിയ ഹംസത്ത് അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ പി വിജയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സി ഐ ടി യു നേതാക്കളായ എ പി വാസു, എൻ സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button