CHANGARAMKULAM
തിരുവത്ര ദാമോദർ ജി സ്മാരക പുരസ്കാരം ചിത്രൻ നമ്പൂതിരിപ്പാടിന്


ചങ്ങരംകുളം: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്ര ദാമോദർജിയുടെ സ്മരണക്കായി കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർജി സ്മൃതി ഫൗണ്ടേഷനും ചേർന്ന് നൽകുന്ന സ്മാരക പുരസ്കാരത്തിന് പി.ചിത്രൻ നമ്പൂതിരിപ്പാട് അർഹനായി.
10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം സെപ്റ്റംബറിൽ സമർപ്പിക്കുമെന്ന് ജനറൽ കൺവീനർ സജീവൻ നമ്പിയത്ത് അറിയിച്ചു.
