MALAPPURAM

സംസ്ഥാന സ്കൂൾ കലോൽസവം: പരിചമുട്ട് കുത്തകയാക്കി ഐഡിയൽ കടകശ്ശേരി

തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പരിചമുട്ട് കളിയിൽ വീണ്ടും എ ഗ്രേഡ് നേടി കടകശ്ശേരി ഐഡിയൽഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ . നേരത്തെ നടന്ന ഹൈസ്കൂൾ വിഭാഗത്തിലും ഐഡിയൽ സ്കൂൾ വിദ്യാർത്ഥികൾ എ ഗ്രേഡ് നേടിയിരുന്നു.

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലാമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം പരിചമുട്ടുകളിയിൽ എ ഗ്രേഡ് നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ ടീം -മലപ്പുറം .

തുടർച്ചയായ പതിനാലാം തവണയാണ് എച്ച് എസ് എസ് വിഭാഗം പരിചമുട്ടിൽ ഐഡിയൽവിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ വിജയം വരിക്കുന്നത്.

കോട്ടയം സ്വദേശി സുനിൽ ആശാന്റെ പരിശീലന മികവിൽ ഹയർ സെക്കന്ററിയിലെ മുഹമ്മദ്‌ റബീഹ് – (ക്യാപ്റ്റൻ ),
മുഹമ്മദ് അബാൻ,
കെ ടി തസീം,
മുഹമ്മദ് സൽമാൻ|
ഹിഷാം മുഹമ്മദ്‌,
മുഹമ്മദ്‌ സഹൽ. വി പി ജംഷാദ്,
കെ പി ആര്യൻ എന്നിവരടങ്ങുന്നതാണ് എച്ച് എസ് എസ് പരിചമുട്ട് ടീം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button