തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം; അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന്അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്നം ശ്രീ സൂര്യവംശി ദേവസേനാപതി കുറ്റിപ്പുറത്ത് നടന്ന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു&period;തിരുനാവായ മഹാമഘ മഹോത്സവം 2026 തടസ്സങ്ങളില്ലാതെ നടത്തുന്നതിനായി ഉത്സവത്തിന് മുന്നോടിയായി ജ്യോതിഷ പ്രശ്‌നവും തുടര്‍പരിഹാരകര്‍മ്മങ്ങളും നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാമഘ മഹോത്സവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷ പ്രശ്‌നത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു&period; തിരുനാവായ മഹാമഘ മഹോത്സവത്തില്‍ എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തികണമെന്നും നിലവിലെ മഹാമഘ മഹോത്സവമഹാമഘത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ വര്‍ഷം പ്രവചിക്കപ്പെട്ടിരുന്നതായി ശ്രീ സൂര്യവംശി ദേവസേനാപതി പറഞ്ഞു&period;പരിഹാരകര്‍മ്മങ്ങള്‍ നടന്നതിന് പിന്നാലെ പാലം നിര്‍മാണത്തിന് തടസ്സമായിരുന്ന സ്റ്റേ ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെടുകയും തുടര്‍ന്ന് മഹോത്സവത്തിന്റെ നടത്തിപ്പിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെ പിന്നീട് സംഘാടകസമിതി അവഗണിച്ചുവെന്നും പരിഹാരകര്‍മ്മങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് ഇന്ന് കാണുന്ന തര്‍ക്കങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും കാരണമെന്നുമാണ് ശ്രീ സൂര്യവംശി ദേവസേനാപതിയുടെ ആരോപണം&period;പാരമ്പര്യ സൂര്യോപാസനാ സമ്പ്രദായപ്രകാരം നടത്തിയ ആവാഹനകര്‍മ്മങ്ങള്‍ പൂര്‍ണമാക്കാതെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതിയും ആറ്റിങ്ങല്‍ കരിച്ചിയില്‍ ശ്രീ ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വക്കം അജിത്തും പങ്കെടുത്തു&period; സമ്മേളനത്തിലാണ് മഹാമഘ മഹോത്സവത്തിന് പിന്നില്‍ നടന്ന ജ്യോതിഷ പ്രശ്‌നത്തെയും പരിഹാരകര്‍മ്മങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശബരിമല തീർത്ഥാടനം: കുറ്റിപ്പുറം മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി…

33 minutes ago

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 1 മുതൽ 30 വരെ

തിരുവനന്തപുരം: കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ SSLC, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി…

45 minutes ago

ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ

ടെൽഅവീവ്: ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍…

5 hours ago

ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും; മരിച്ചത് ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും

ദുബൈ: യുഎഇയിലെ ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട…

5 hours ago

കല്യാണി അമ്മയുടെ ചിതക്ക് തീ കൊളുത്തി റസാക്കും സുലൈമാനും; മതസൗഹാർദ്ദത്തിന്റെ ഉത്തമ സ്നേഹക്കാഴ്ച

വയനാട്: മതസൗഹാർദത്തിന്റെ ഉത്തമ മാതൃക ഉയർത്തിപ്പിടിച്ച് മനുഷ്യസ്നേഹത്തിൻ്റെ അപൂർവ്വ മാതൃക തീർത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും. മക്കളോ ബന്ധുക്കളോ…

7 hours ago

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി; 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ…

7 hours ago