ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ

&NewLine;<p class&equals;"wp-block-paragraph">ടെൽഅവീവ്&colon; ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍&period; ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്&period; എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അത് കാരണമുണ്ടാകുന്ന ഏത് പ്രത്യാഘാതത്തിനും തയ്യാറാണെന്നും ഇറാന്റെ സുരക്ഷാ കൌണ്‍സില്‍ മേധാവി മുഹസിന്‍ റസായ് അറിയിച്ചു&period; ഇസ്രയേല്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണത്തിനായി യൂറോപ്പ് വരെ ലക്ഷ്യം വെയ്ക്കുമെന്നും ഇറാന്‍ സൈന്യം വെല്ലുവിളിച്ചു&period; അതിനിടെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ഇറാന്‍ തള്ളികളഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമാധാന പദ്ധതിയില്‍ യുഎസ് നിലാപാട് വ്യക്തമാക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്&period; ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ് ആണ് ഇക്കാര്യം മുന്നോട്ട് വെച്ചത്&period;അതേസമയം ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യാഷിര്‍ പാര്‍ട്ടിയും ഐസെന്‍കോട്ടും&period; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ആരോപണവുമായി ഗാദി ഐസന്‍കോട്ട് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നില്ലെന്നാണ് ഐസന്‍കോട്ടിന്റെ ആരോപണം&period; പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിനിടെ സൈനികനീക്കങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഐസന്‍കോട്ട് ആരോപണവുമായി രംഗത്തെത്തിയത്&period; പ്രസിഡന്റ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ തന്നെ അറിയിക്കേണ്ടതാണെന്ന് ഐസന്‍കോട്ട് വാദിച്ചു&period;അതിനിടെ സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം നടത്തി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റിയാദും ഏദനും ലക്ഷ്യം വച്ച് ക്രൂയിസ് മിസൈലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്&period; മൂന്ന് മിസൈലുകള്‍ തകര്‍ത്തതായി സൗദി സുരക്ഷാസേന അറിയിച്ചു&period; മക്ക ലക്ഷ്യം വെച്ചെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്&period; നേരത്തെയും മക്ക ലക്ഷ്യമാക്കി ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നതായി സൗദി അവകാശപ്പെട്ടു&period; എന്നാല്‍ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യം വച്ചിട്ടില്ലെന്നാണ് ഹൂതികള്‍ പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും; മരിച്ചത് ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും

ദുബൈ: യുഎഇയിലെ ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട…

60 minutes ago

കല്യാണി അമ്മയുടെ ചിതക്ക് തീ കൊളുത്തി റസാക്കും സുലൈമാനും; മതസൗഹാർദ്ദത്തിന്റെ ഉത്തമ സ്നേഹക്കാഴ്ച

വയനാട്: മതസൗഹാർദത്തിന്റെ ഉത്തമ മാതൃക ഉയർത്തിപ്പിടിച്ച് മനുഷ്യസ്നേഹത്തിൻ്റെ അപൂർവ്വ മാതൃക തീർത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും. മക്കളോ ബന്ധുക്കളോ…

3 hours ago

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി; 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ…

3 hours ago

ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തനം; വളാഞ്ചേരിയിലെ ഹോട്ടൽ സിറ്റി പാലസിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

വളാഞ്ചേരി: ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച വളാഞ്ചേരിയിലെ 'ഹോട്ടൽ സിറ്റി പാലസ്' എന്ന സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം

പന്തൽ കാൽനാട്ടൽ കർമ്മം പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി നിർവഹിച്ചു എടപ്പാൾ: നവംബർ 16, 17, 18, 19 തീയതികളിലായി…

17 hours ago

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം എൽ . എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ടൂറിസം പദ്ധതികൾക്ക് ആലോചന; സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി സർവ്വേ ചെയ്ത് പദ്ധതികൾ…

17 hours ago