EDAPPAL
സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു


എടപ്പാൾ: ആധാരം എഴുത്ത് അസോസിയേഷൻ എടപ്പാൾ സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട, ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. സന്ദീപ് പുതുമന അധ്യക്ഷത വഹിച്ച ധർണ്ണ എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ പി.മുരളീധരൻ, പഞ്ചായത്ത് മെമ്പർ അച്യുതൻ,
ചുള്ളിയിൽ രവീന്ദ്രൻ, ലൈസ് സംഘടനയുടെ സംസ്ഥാന ട്രഷറർ അശോകൻ, സംഘടന നേതാക്കളായ അസീസ്, ശശി എന്നിവരും പങ്കെടുത്ത് സംസാരിച്ചു. ടി.വി പ്രകാശൻ സ്വാഗതം പറഞ്ഞു.













