EDAPPAL

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്

എടപ്പാള്‍:ചെറുപ്പക്കാരുടെ കരുത്തിൽ പ്രഭാത നടത്തം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയ്. നൂറോളം ചെറുപ്പക്കാരുമായി വട്ടംകുളം തൈക്കാടിൽ നിന്ന് ആരംഭിച്ച വാക്ക് വിത്ത് ജോയ് എന്ന പരിപാടി രാവിലെ ഏഴു മണിയ്ക്ക് ആരംഭിച്ചു. വഴിയോരങ്ങളിലെ വീടുകളിലേയ്ക്കും കടകളിലേയ്ക്കും ഓടി കയറിയാണ് സ്ഥാനാർത്ഥി വോട്ട് തേടിയത്. ഇതിന് പുറമേ സ്ഥാനാർത്ഥി നടത്തത്തിനൊപ്പം ജെൻസികളുമായി പ്രതേകം ആശയ വിനിമയം നടത്തി. ഇനിയുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ മേഖലകളിലായി യുഡിവൈഎഫിൻ്റെ നേതൃത്വത്തിൽ വാക്ക് വിത്ത് ജോയ് എന്ന പരിപാടി സംഘടിപ്പിയ്ക്കും. നാളെ പുറത്തൂരിലാണ് പരിപാടി നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button