തിരഞ്ഞെടുപ്പിനെ നേരിടാൻ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സജ്ജം

തവനൂർ മണ്ഡലം മുസ്ലിം ലീഗ് ഇലക്ഷൻ എക്സ്പെർട്ട് മീറ്റ്.
എടപ്പാൾ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെഭാഗമായി തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ എക്സ്പെർട്ട് മീറ്റ് സംഘടിപ്പിച്ചു. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച എക്സ്പെർട്ട് മീറ്റ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ സെയ്‌തലവി മാസ്റ്റർ, ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദരലി, ലത്തീഫ് ഐങ്കലം, ആർ.കെ അബ്ദുൽ ഹമീദ്,പി കുഞ്ഞിപ്പ ഹാജി,പത്തിൽ അഷ്‌റഫ്, അലിക്കുട്ടി മാസ്റ്റർ,വി പി മൊയ്‌ദീൻ കോയ,മുജീബ് പൂളക്കൽ, കെ.ടി ബാവഹാജി,അമീൻ കൂട്ടായി, റാഫി,സി.പി കുഞ്ഞുട്ടി മംഗലം എന്നിവർ സംസാരിച്ചു.

