POLITICS

താൻ ജയിലിൽ പോകില്ല കെ ടി ജലീൽ.

പി കെ ഫിറോസ് അല്ല ഏത് ലീഗ് നേതാക്കൾ വിചാരിച്ചാലും തന്നെ ജയിലിൽ കയറ്റാൻ കഴിയില്ലെന്ന് കെ ടി ജലീൽ. തിരൂരിൽ ഇഎംഎസ് സെമിനാറിനെ കുറിച്ച് വിശദീകരിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോൾതന്നെ തവനൂരിലെ ജയിലിൽ പ്രധാനപ്പെട്ട മലപ്പുറം ജില്ലയിലെ 3 മുസ്ലിം ലീഗ് നേതാക്കൾ കഴിയുന്നുണ്ട് ഇനി പ്രധാനപ്പെട്ട പല നേതാക്കളും ജയിലുകളിലേക്ക് എത്താനുമുണ്ട്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ ജയിലിൽ പോയി കാണാനായിരിക്കും താൻ അവിടെ സന്ദർശിക്കുക എന്നും ജലീൽ പറഞ്ഞു അവർക്ക് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുമെന്നും
ജലീൽ പറഞ്ഞു.

സാമ്പത്തികഴിമതികൾ ലീഗുകാരുടെ സ്ഥിരം തൊഴിലാണ്. പിരിവ് നടത്തി ലീഗ് പ്രവർത്തകരെ തന്നെ കബളിപ്പിക്കുന്ന നയമാണ് കുറേക്കാലമായി അവർ തുടരുന്നത് ഇപ്പോൾ പുതിയ പേരിൽ യൂത്ത് ലീഗ് ദേശീയ സമിതി പുതിയ പിരിവിന് തുടക്കം കുറിച്ചിട്ടുണ്ട് ഗുജറാത്ത് ഫണ്ട് മുതലാണ് താൻ ഇവരുടെ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ രംഗത്ത് വന്നത് ഇനിയും അത് തുടരുക തന്നെ ചെയ്യും. ലീഗുകാരുടെ സാമ്പത്തികഴിമതികൾക്കെതിരെ വിവിധ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട് പേരിൽ പിരിച്ച പണത്തിന് കുറിച്ച് ജിഎസ്ടി കൗൺസിലിലും പരാതി നൽകുന്നുണ്ട്

ജലീലുമായി ഫോണിൽ സംസാരിക്കുന്നവരൊക്കെ ലീഗും യൂത്ത് ലീഗും പുറത്താക്കുകയാണ് പത്തുവർഷം അധികാരത്തിനു പുറത്തിരിക്കുകയാണെങ്കിലും ലീഗ് പ്രവർത്തകരെ തന്നെ പറ്റിക്കുന്നത് ശരിയല്ല എന്നും ജലീൽ കൂട്ടിച്ചേർത്തു പി കെ ഫിറോസിന്റെ ആരോപണങ്ങൾക്ക് വ്യാഴാഴ്ച തിരൂരിൽ വൈകുന്നേരം ബസ്റ്റാൻഡിൽ ചേരുന്ന പൊതുയോഗത്തിൽ മറുപടി പറയും എന്നും ജലീൽ പറഞ്ഞു.

   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button