KERALA
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250207_093818.jpg)
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ ഹിറ്റുകളായി. തീയറ്ററിൽ നിന്ന് പണം വാരിയ സിനിമകൾ നിരൂപകർക്കിടയിലും ശ്രദ്ധിക്കപ്പെട്ടു. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ ദക്ഷിണേന്ത്യൻ മാർക്കറ്റുകളിലും നേട്ടമുണ്ടാക്കി. ഈ വർഷം ഇതുവരെയുള്ള റിപ്പോർട്ടുകളും മികച്ചതാണ്. രേഖാചിത്രം, പൊന്മാൻ തുടങ്ങിയ സിനിമകൾ ഈ വർഷം നേട്ടമുണ്ടാക്കിയ ചിത്രങ്ങളാണ്. എമ്പുരാൻ, നരിവേട്ട, ആലപ്പുഴ ജിംഖാന, ബസൂക്ക, ഡിറ്റക്ടീവ് ഉജ്ജ്വലൻ, ഒറ്റക്കൊമ്പൻ തുടങ്ങി വിവിധ സിനിമകളാണ് ഇനി തീയറ്ററുകളിലെത്താനുള്ളത്. ജൂൺ മാസത്തിൽ ഇടി മഴ കാറ്റ്, പതിമൂന്നാം രാത്രി തുടങ്ങിയ സിനിമകൾ റിലീസാവാനുണ്ട്. ഈ സിനിമകളുടെയൊക്കെ റിലീസാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)