Wayanad
താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു

വയനാട് : താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നുപോകാൻ അനുവാദം നൽകിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഒമ്പതാം വളവിൽ കണ്ടെയ്നർ ലോറി സംരക്ഷണഭിത്തി തകർത്ത് അപകടത്തിൽപ്പെട്ട് കൊക്കയിലേക്ക് വീഴാൻ പാകത്തിൽ നിൽക്കുന്നു. ഡ്രൈവറെ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ചുരം ഏകദേശം പൂർണമായും ബ്ലോക്ക് ആയ നിലയിലാണ്.
