KERALA
താമരശ്ശേരിയില്‍ നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്നുവീണു; 15 പേര്‍ക്ക് പരിക്ക്.
കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 15 പേർക്ക് പരിക്കേറ്റു. നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു. പരിക്ക് ഗുരുതരമല്ലാത്തവരെ താമരശ്ശേരിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായി നിലംപൊത്തുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.