Local news
താനൂർ ദുരന്തം:കേരള പോലീസിന് നഷ്ടമായത് മികച്ച അന്വേഷണ ഉദ്ധ്യോഗസ്ഥനെ
താനൂർ:22 പേരുടെ മരണത്തിന് ഇടയാക്കിയ മഹാദുരന്തത്തിൽ കേരള പോലീസിന് നഷ്ടമായത് മികച്ച ഒരു അന്വേഷണ ഉദ്ധ്യോഗസ്ഥനെ.മലപ്പുറം എസ്പിക്ക് കീഴിൽ രൂപീകരിച്ച ഡാൻസഫ് സ്ക്വോഡിൽ ജോലി ചെയ്യുന്ന താനൂർ സ്റ്റേഷനിലെ സബറുദ്ധീൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്.അവധി ദിനങ്ങളിൽ കുട്ടികളുമൊത്ത് പുറത്ത് പോകുന്നത് പതിവുള്ള സബറുദ്ധീന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ.സർവീസിൽ നിരവധി കുറ്റാന്വേഷണങ്ങളിൽ പങ്കാളിയായി മികവ് തെളിയിച്ചിട്ടുള്ള പോലീസുകാരന്റെ വിയോഗം സേനക്ക് വലിയ നഷ്ടമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ആറ് മാസത്തോളം ജോലി ചെയ്തിട്ടുള്ള ഇദ്ധേഹം മന്ത്രി ആയിരുന്ന അബ്ദുറബ്ബിന്റെ ഗൺമാൻ ആയും ജോലി ചെയ്തിട്ടുണ്ട്