MALAPPURAM
താനൂര്‍ മൂലക്കലില്‍ വാഹനപകടം ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
താനൂർ മൂലയ്ക്കലിൽ ഓഡിറ്റോറിയത്തിന് സമീപത്താണ് ലോറി മറിഞ്ഞത് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഈന്തപ്പഴവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ആയ ആന്ധ്രാ സ്വദേശി നൂറുള്ള നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.