Local newsTHRITHALA
ഡോക്ടർ ജാനിഷന് പരുതൂർ ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി


പരുതൂർ പഞ്ചായത്ത് പള്ളിപ്പുറം ഫാമിലി ഹെൽത്ത് സെൻററിൽ നിന്നുംസ്ഥലം മാറിപ്പോകുന്നഓഫീസർ ഡോക്ടർ ജാനിഷന് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ മൂന്നു വർഷമായി മികച്ച സേവനം നടത്തിയ ജനകീയനായ ഡോക്ടർ ആണ് ജാനിഷ്. പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസ്സൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിടി എം ഫിറോസ് വാർഡ് മെമ്പർമാരായ ശാന്തകുമാരി ടീച്ചർ എ കെ എം അലി ,എംപി ഉമ്മർ ,പി രമണി ,മിനി മോൾ ,സൗമ്യ സുഭാഷ്,രാമദാസ് പരുതൂർ ,ടി കെ ,ചേകുട്ടി ,ചെല്ലുകുട്ടിപഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
