MALAPPURAM
താനൂര്‍ ബോട്ടപകടം: ബോട്ടുടമ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
![](https://edappalnews.com/wp-content/uploads/2023/07/download-9-10.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230717-WA0495-724x1024-2.jpg)
താനൂർ ബോട്ട് അപകടത്തിലെ 5 പ്രതികളുടെ ജാമ്യ അപേക്ഷയാണ് മഞ്ചേരി സെഷൻസ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. ഒന്നാം പ്രതി ബോട്ട് ഉടമ പണ്ടാരക്കത്ത് നാസർ, മാനേജർ അനിൽ, ഏഴാം പ്രതി കൈതവളപ്പിൽ ശ്യാം കുമാർ, എട്ടാം പ്രതി ബിലാൽ ഒമ്പതാം പ്രതി സവാദ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ജാമ്യം നൽകിയാൽ പ്രതികൾ അന്വേഷണം വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് ജാമ്യ അപേക്ഷ തള്ളിയത്. മത്സ്യ ബോട്ട് യാത്ര ബോട്ട് ആക്കിയ വർക്ക്ഷോപ്പ് ഉടമയുടെയും മഴയും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ മെയ്മാസം ഏഴാം തീയതി ആയിരുന്നു നാടിനെ നടുക്കിയ ബോട്ട് ദുരന്തം ഉണ്ടായത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)