MALAPPURAM

താനൂരില്‍ ബസ് അപകടം നിരവധി പേര്‍ക്ക് പരിക്കേറ്റു.

മലപ്പുറം: മലപ്പുറം താനൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും മറിഞ്ഞ് അപകടം .ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരൂരില്‍ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍ പെട്ടത്. താനൂര്‍ നഗരത്തിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജില്‍ വെച്ചാണ് അപകടമുണ്ടായത്.


പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. റെയില്‍പ്പാതയ്ക്ക് മുകളിലൂടെയുള്ള പാലത്തിന് മുകളില്‍നിന്നാണ് ബസ് താഴേക്കുവീണത്.

അപകടം പാലത്തിന്റെ ഉയരം കുറഞ്ഞ ഭാഗത്തു നിന്നായതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ലോറി അപകടത്തില്‍പ്പെട്ട് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കൈവരികള്‍ പുനസ്ഥാപിയ്ക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button