MALAPPURAM

താനൂരിലെ ബോട്ടപകടം; രക്ഷപ്പെടുത്തിയത് 10 പേരെ, ബോട്ടിലുണ്ടായിരുന്നത് 35ൽ അധികം ആളുകൾ

മലപ്പുറം താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ ഇതുവരെ 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 35ൽ അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചിരുന്നു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.


പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.
വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ
സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button