EDAPPAL

തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്

എടപ്പാൾ:കഴിഞ്ഞ 10 കൊല്ലം കൊണ്ട് മണ്ഡലത്തിൽ മുന്നേ എംഎൽഎ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി എന്ന് തവനൂർ മണ്ഡലം എൻഡിഎഫ് സ്ഥാനാർത്ഥി രവി തേലത്ത് എടപ്പാൾ പട്ടണത്തിൽ വികസനം എന്ന പേരിൽ കൊണ്ടുവന്ന മേൽപ്പാലം ഇന്ന് ജനങ്ങൾക്ക് ദുരിതമായി തീർന്നിരിക്കുന്നു മുൻപ് റോഡിന് നടുവശത്ത് ആയിരുന്ന ട്രാഫിക് ഇപ്പോൾ മേൽപ്പാലത്തിന് രണ്ട് അറ്റത്തായി എന്നത് മാത്രമാണ് മേൽപ്പാലം കൊണ്ട് ഉണ്ടായ ഗുണം കൂടാതെ ചമ്രവട്ടം പദ്ധതിയുടെ ഭാഗമായി വെള്ളം തടയുന്നതിന് വേണ്ടി ചെയ്തതെല്ലാം വെള്ളത്തിലായി എന്ന അവസ്ഥയിലാണ് ഇപ്പോൾ സ്ഥിതി. കൂടാതെ തവനൂരിന്റെ വികസനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ജലജീവൻ പോലുള്ള പല വൻ പദ്ധതികളും ഇപ്പോഴും സംസ്ഥാന സർക്കാരിൻറെ ഇച്ഛാശക്തി ഇല്ലാത്തതിനെ തുടർന്ന് ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം കഴിഞ്ഞ 10 കൊല്ലമായി ഇവിടുത്തെ സാധാരണക്കാർ ആയ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ആണ് ഇന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ കേൾക്കുന്നത്.എടപ്പാളിൽ നടത്തിയ പത്രസമ്മേളനത്തിൽ എൻഡിഎ സ്ഥാനാർഥി രവി തേലത്ത്,പി.പി സുജീഷ്,അജേഷ് അമ്പാട്ട്,കെ.ഗിരീഷ് കുമാർ,കെ.പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button