EDAPPAL

തവനൂർ കെ.എം.ജി.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിലേക്ക്;ഒരു വർഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്

എടപ്പാൾ: തവനൂർ കെ.എം.ജി.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിലേക്ക്. ഒരുവര്‍,ം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏപ്രില്‍ നാലിന് വിളംബര ജാഥയോടെ പരിപാടികള്‍ക്ക് തുടക്കമാകും. സുവര്‍ണ ജൂബിലി പ്രഖ്യാപനം, പാട്ടുവണ്ടി, പൂര്‍വവിദ്യാര്‍ഥി സംഗമം, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കായികമേള, ഡോക്യുമെന്ററി പ്രകാശനം തുടങ്ങിയവുണ്ടാകും. ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ചുവരെയാണ് പരിപാടികള്‍.
പുതിയ സാമൂഹിക സാഹചര്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുംവിധമായിരിക്കും പരിശീലന പരിപാടികളും സാംസ്‌കാരിക പരിപാടികളും നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.


ലഹരി, പെരുകുന്ന റോഡപകടങ്ങള്‍, മൊബൈല്‍ അഡിക്ഷന്‍, കുടുംബ ബന്ധങ്ങളിലെ ഉലച്ചില്‍, വികലമായ പെരുമാറ്റരീതികള്‍ ഇവയൊക്കെ ചര്‍ച്ചാവിഷയമാവും. മണ്‍മറഞ്ഞുപോകുന്ന തനത് കലകള്‍ക്ക് പ്രാത്സാഹന വേദി കൂടിയാവും സുവര്‍ണ ജൂബിലി ആഘോഷം. തവനൂരിന്റെ വികസനക്കുതിപ്പിന് നാന്ദി കുറിച്ച കേളപ്പജി, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിത്തും വളവും നല്‍കിയ തവനൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, തവനൂരിന്റെ ചരിത്രം ഇവയെല്ലാം പഠനവിധേയമാകും.
പത്രസമ്മേളനത്തില്‍ പ്രഥമാനാധ്യാപിക എസ്. ബിന്ദു, ജനറല്‍ കണ്‍വീനര്‍ കെ. ഉണ്ണികൃഷ്ണന്‍, ഖജാന്‍ജി കെ.കെ. രാജന്‍, വൈസ് ചെയര്‍മാന്‍മാര്‍മാരായ രാജേഷ്, ഷാജി, പ്രോഗ്രാം കണ്‍വീനര്‍ റോബിന്‍ ആന്റണി, സീനിയര്‍ അസിസ്റ്റന്റ് സരിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button