EDAPPAL
തവനൂരിൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ സി പി ഐയിൽ ചേർന്നു


തവനൂർ: തവനൂർ മണ്ഡലത്തിൽ മുവ്വാങ്കര പ്രദേശത്ത് നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നവരടക്കം സി പി ഐയിൽ ചേർന്നു.
സ്വീകരണയോഗത്തിൽ വെച്ച് പാർട്ടി സംസ്ഥാന എക്സികുട്ടീവ് അംഗവും, ഭവന ബോർഡ് ചെയർമാനുമായ പി പി സുനീർ, ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം എന്നിവർ ചേർന്ന് സ്വീകരിച്ചു വി എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജയരാജൻ, കെ പി സുബ്രഹ്മണ്യൻ, സുരേഷ് അതളൂർ, ജുനൈദ് വി പി , റാഫി എന്നിവർ സംസാരിച്ചു.
