EDAPPALLocal news
തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്


എടപ്പാൾ: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം. രണ്ട് പേർക്ക് പരിക്ക്. കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു. ബാനറുകൾ നശിപ്പിച്ചു വണ്ടിയുടെ ഗ്ലാസ് തച്ചു തകർത്തു. ഡ്രൈവർ മുഹമ്മദ് തസ്നീം, അനൗൺസർ ജൗഹർ എന്നിവരെ അക്രമിക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു.

