Local newsTHRITHALA
തയ്ക്കൊണ്ടോ ക്ലാസ് ഉദ്ഘാടനവും ആയോധനകലാ പ്രദർശനവും നടന്നു
കൂടല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തയ്ക്കൊണ്ടോ അക്കാഡമിയുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസും ആയോധനകല പ്രദർശനവും നടന്നത്. കേരള സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുള്ള ആയോധനകലയായ തയ്ക്കൊണ്ടോ വഴി സ്കൂൾ ഗെയിംസ്, യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് എന്നിവയിൽ മത്സരിക്കാൻ അവസരം ഒരുക്കുകയാണ് ഈ പരിശീലനം വഴി ചെയ്യുന്നത്. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്നവർക്ക് ഗ്രേസ് മാർക്കും സ്പോർട്സ് ക്വട്ട അഡ്മിഷനും ലഭിക്കും.
ക്ലാസിന്റെ ഉദ്ഘാടനം തയ്ക്കൊണ്ടോ 2ൻഡ് ഡാൻ ബ്ലാക്ക് ബെൽട്ടും നാഷണൽ റെഫറിയുമായ സതീഷ് ടി. പി ഉദ്ഘാടനം ചെയ്തു. കൂടല്ലൂർ മുത്തുവിളയും കുന്നിൽ പ്രവർത്തിക്കുന്ന ക്ലാസുകളിലേക്ക് പുതിയ ബാച്ച് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നതായി അറിയിച്ചു.