തപാല്‍ വകുപ്പിന്റെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പദ്ധതി ഏറെ പ്രശംസനീയമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

എടപ്പാള്‍: ഡിജിറ്റല്‍ കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉത്തരവാദിത്വത്തോടെ സുഗമമായി ലഭ്യമാക്കുന്ന തപാല്‍ വകുപ്പിന്റെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പദ്ധതി ഏറെ പ്രശംസനീയമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കുന്നതിന് കേന്ദ്ര വാര്‍ത്താ വനിമയ വകുപ്പ് പോസ്റ്റ് ഓഫീസുകളില്‍ നടപ്പിലാക്കിയ കോമണ്‍ സര്‍വ്വീസ് സെന്ററിന്റെ ഉദ്ഘാടനം തെയ്യാലിങ്ങല്‍ പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റൈഹാനത്ത് അധ്യക്ഷത വഹിച്ചു.
പോസ്റ്റ് ഓഫീസുകള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിക്ഷേപ സേവനങ്ങള്‍,സേവിങ്സ് ബാങ്ക്,ഇന്‍ഷൂറന്‍സ്,സുകന്യ സമൃദ്ധി യോജന,മറ്റ് ബാങ്കിംഗ് സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ‘ഫൈവ് സ്റ്റാര്‍ വില്ലേജ് പദവിക്ക് നന്നമ്പ്ര പഞ്ചായത്ത് അര്‍ഹമായതിന്റെ പ്രഖ്യാപനം ഉത്തര മേഘല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി.നിര്‍മ്മലാ ദേവി നിര്‍വ്വഹിച്ചു. ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍,എം.വി.മൂസക്കുട്ടി ,കുഞ്ഞിമൊയ്തീന്‍,സുമിത്ര ചുങ്കത്ത്,ധന്യ ദാസ്,എ.ആതിര എന്നിവര്‍ സംസാരിച്ചു .

