Categories: Kochi

തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, മനപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമം: റാപ്പര്‍ വേടന്‍

&NewLine;<p class&equals;"wp-block-paragraph">കൊച്ചി &colon; തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന തന്നെയെന്ന് റാപ്പര്‍ വേടന്‍&period; മനപൂര്‍വ്വം കോസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വേടന്‍ പറഞ്ഞു&period; വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം&period; കേസ് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ വ്യക്തമാക്കി&period; വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു&period; തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു&period; വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു&period; വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു&period;വേടന്‍ എപ്പോഴും സംസാരിക്കുന്നത് അയ്യങ്കാളിയെ പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ചാണെന്നും അത് ഇഷ്ടമില്ലാത്ത ആരൊക്കെയോ വേടനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും വേടന്റെ കുടുംബം പറയുന്നു&period; തനിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടക്കുന്നതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വേടന്‍ കോടതിയെ അറിയിച്ചിരുന്നു&period; ഗൂഢാലോചനയ്ക്കുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വേടന്‍ ഇക്കാര്യം വ്യക്തമാക്കിയത്&period; ആരോപണങ്ങള്‍ മൂലം വേടന്‍ വലിയ രീതിയില്‍ മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടെന്നും അന്വേഷണം ഉടന്‍ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം&period; അതേ സമയം&comma; ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ അവസാനിച്ചു&period; മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു&period; കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞിരുന്നു&period; അതേസമയം&comma; ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നതെന്നും പരാതി കൊടുത്തതിനു ശേഷം പൊലിസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികള്‍ വരുന്നതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

21 hours ago

*എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പൊന്നാനി: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves…

21 hours ago

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ്…

21 hours ago

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

2 days ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

5 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

5 days ago