MALAPPURAM

തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി വിഹിത വിനിയോഗം; മലപ്പുറം ജി​ല്ല നാ​ലാ​മ​ത്

മ​ല​പ്പു​റം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ നാ​ല് മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ ജി​ല്ല നാ​ലാം സ്ഥാ​ന​ത്ത്. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​ട​ക്കം നി​ല​നി​ൽ​ക്കു​മ്പോ​ഴും നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നാ​യ​ത് മി​ക​ച്ച നേ​ട്ട​മാ​ണ്. ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കൊ​ല്ലം ജി​ല്ല​ക​ളാ​ണ് മ​ല​പ്പു​റ​ത്തി​ന് മു​ന്നി​ലു​ള്ള​ത്.

24.42 ശ​ത​മാ​നം വി​ഹി​ത​മാ​ണ് ജി​ല്ല​യി​ലെ 122 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ചെ​ല​വ​ഴിച്ച​ത്. ഒ​ന്നാ​മ​തു​ള്ള ആ​ല​പ്പു​ഴ 25.62, ര​ണ്ടാ​മ​തു​ള്ള തൃ​ശൂ​ർ 25.19, മൂ​ന്നാ​മ​തു​ള്ള കൊ​ല്ലം 24.64 ശ​ത​മാ​ന​വും ചെ​ല​വ​ഴിച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളാ​ണ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പി​റ​കി​ൽ. 14ാമ​തു​ള്ള ഇ​ടു​ക്കി​യി​ൽ 16.57വും 13ാ​മ​തു​ള്ള എ​റ​ണാ​കു​ള​ത്ത് 20.69 ശ​ത​മാ​ന​വും വി​ഹി​തം ചെ​ല​വ​ഴി​ച്ചു.

ജി​ല്ല​യി​ൽ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യാ​ണ് പ​ദ്ധ​തി വി​ഹി​തം ചെ​ല​വാ​ക്കി​യ​ത്. 35.33 ശ​ത​മാ​ന​വു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ണ്ട്. 35.18 ശ​ത​മാ​ന​വു​മാ​യി മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് ര​ണ്ടാ​മ​തും 33.58 ശ​ത​മാ​ന​വു​മാ​യി വെ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാ​മ​തു​മാ​ണ്. വ​ള്ളി​ക്കു​ന്ന്, ഇ​രി​മ്പി​ളി​യം, പെ​രു​മ​ണ്ണ ക്ലാ​രി, ചെ​റി​യ​മു​ണ്ടം, എ​ട​ക്ക​ര, കീ​ഴാ​റ്റൂ​ർ, പ​ള്ളി​ക്ക​ൽ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഊ​ര​കം(9.85), വ​ഴി​ക്ക​ട​വ് (14.07), പെ​രു​മ്പ​ട​പ്പ് (15.76), ചാ​ലി​യാ​ർ (15.81), പു​ൽ​പ്പ​റ്റ (16.98) ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ളി​കാ​വ് (14.39), മ​ങ്ക​ട (18.85), അ​രീ​ക്കോ​ട് (21.01), നി​ല​മ്പൂ​ർ (22.26), താ​നൂ​ർ (23.14) അ​വ​സാ​ന അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ന​ഗ​ര​സ​ഭ​ക​ളി​ൽ താ​നൂ​ർ (12.79), പ​ര​പ്പ​ന​ങ്ങാ​ടി(13.03), തി​രൂ​ര​ങ്ങാ​ടി (15.96), കൊ​ണ്ടോ​ട്ടി (19.6), മ​ല​പ്പു​റം (20.93) അ​വ​സാ​ന അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ വി​ഹി​തം ചെ​ല​വ​ഴിക്കു​ന്ന​തി​ൽ ഇ​നി​യും മു​ന്നേ​റ്റ​മു​ണ്ടാ​കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button