MALAPPURAM

തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ അഞ്ചിന്; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ജില്ലാതല അദാലത്ത് സെപ്റ്റംബർ അഞ്ചിന് മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗൺഹാളിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തദ്ദേശ അദാലത്ത് എന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കേൾക്കുന്നത്. പൊതുജനങ്ങള്‍ക്ക് തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള പരാതികള്‍ adalath.lsgkerala.gov.in എന്ന പോര്‍ട്ടല്‍ വഴി സമർപ്പിക്കാം. ലഭിക്കുന്ന പരാതികൾ ഉപജില്ലാ അദാലത്ത് സമിതികൾ പരിശോധിച്ച് തീർപ്പുണ്ടാക്കി ജില്ലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തോടെ മന്ത്രിക്ക് സമർപ്പിക്കുകയും അദാലത്ത് സ്ഥലത്ത് വെച്ച് തന്നെ അപേക്ഷകർക്ക് സേവനം ലഭ്യമാക്കുകയും ചെയ്യും.

തദ്ദേശ അദാലത്തിനായി ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ.റഫീഖ ചെയർപേഴ്സണായും, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ കൺവീനറായും ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാന്‍ മുജീബ് കാടേരി, പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു് അബ്ദുൽ കലാം മാസ്റ്റർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു് കാരാട്ട് അബ്ദുറഹിമാൻ, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ചെയർമാൻ പി.ഷാജി എന്നിവര്‍ വൈസ് ചെയർമാന്മാരും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, ജില്ലാ ടൗൺ പ്ലാനർ ഡോ. ആര്‍. പ്രദീപ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബി.എല്‍ ബിജിത്, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുൾഫീക്കർ എന്നിവര്‍ ജോയിന്റ് കൺവീനർമാരുമാണ്.

സംഘാടക സമിതി അംഗങ്ങളായി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.സൈനുദ്ധീൻ, പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹിമാൻ, മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ, പുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പ്രീതി മേനോൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർമാരായ പി.ബി.ഷാജു, കൃഷ്ണമോഹൻ പരങ്ങത്ത്, സി.കെ.ഷംസുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു.

പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സണായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, കൺവീനറായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ പി.ബി.ഷാജു, പെറ്റിഷൻസ് കമ്മിറ്റി ചെയർമാനായി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കരീം, വൈസ് ചെയർമാനായി ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, കൺവീനറായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണമോഹൻ പരങ്ങത്ത് , നെറ്റ് വർക്കിങ് ആന്റ് മീഡിയ കമ്മിറ്റി ചെയർമാനായി ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ, കൺവീനറായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ സി.കെ.ഷംസുദ്ധീൻ, ഫുഡ് ആന്റ് റിഫ്രഷ്മെന്റ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാനായി പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത്, വൈസ് ചെയർമാനായി പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായിൽ, കൺവീനറായി ശുചിത്വ മിഷൻ കോർഡിനേറ്റർ ആതിര എന്നിവരെയും തിരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button