MARANCHERY

തണൽ പുരയിട കൃഷി : ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി

മാറഞ്ചേരി : തണൽ വെൽഫയർ സൊസൈറ്റിക്ക് കഴിൽ നടക്കുന്ന തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് പനമ്പാട് കുണ്ടംകുഴി കോൾ പടവിൽ വെച്ച് നടന്നു. വിളവെടുപ്പ് തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തണൽ എക്സി. അംഗം മുഹമ്മദ് ഹാജി, ബഷീർ, അയൽ കൂട്ടം പ്രസിഡന്റ് ആബിദ എന്നിവർ സംബന്ധിച്ചു.
തണലിന്റെ കീഴിലുള്ള സംഗമം 41,66 പലിശ രഹിത അയൽ കൂട്ടം പ്രവർത്തകരാണ് ഈ കൃഷിക്ക് നേതൃത്വം നൽകിയത്.
പ്രേമലത, റംസീന, നജ്മത്ത് , റംല, കാർത്തിക, ഫാസില എന്നിവരാണ് സംഘകൃഷിക്ക് നേതൃത്വം നൽകിയത്.
തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ അഞ്ഞൂറോളം കുടുംബങ്ങൾ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button