EDAPPAL
തണൽ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ഉദ്ഘാടനം എടപ്പാൾ ഫോറം സെന്ററിൽ നടന്നു
![](https://edappalnews.com/wp-content/uploads/2022/12/IMG-20221217-WA0030.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221206-WA0035-724x1024.jpg)
എടപ്പാൾ: ഡിസംബർ 25 ന് ദുബായിലെ ഖിസൈസിൽ വെച്ച് നടക്കുന്ന അൽ തഖ് വ പ്രെസെന്റ്സ് KL 54 TCL രണ്ടാമത് തണൽ ചാമ്പ്യൻസ് ലീഗിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം എടപ്പാൾ ഫോറം സെന്ററിൽ വെച്ച് നടന്നു.
ഒന്നാം സമ്മാനമായി നൽകുന്ന സ്‌കൂട്ടറിന്റെ പ്രകാശനം വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ മജീദ് കഴുങ്കിൽ നിർവഹിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്ന പ്രാദേശിക പ്രവാസി തണൽ നടുവട്ടം തുടർച്ചയായ രണ്ടാം തവണയാണ് ദുബായിൽ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നത്.
ഫോറം സെന്ററിൽ വെച്ച് നടന്ന നറുക്കെടുപ്പ് ഉദ്ഘാടന ചടങ്ങിൽ മമ്മി കോലക്കാട്ട് അധ്യക്ഷനായിരുന്നു. ജുനൈദ് നടുവട്ടം , റഫീഖ് അഹ്മദ്, യുസുഫ് കെ. പി സിറാജുദ്ധീൻ പി വി എന്നിവർ സംസാരിച്ചു. തൊണ്ടിയിൽ മുസ്തഫ നന്ദി രേഖപ്പെടുത്തി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)