EDAPPAL
തട്ടുകടകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തി
എടപ്പാൾ : സേഫ് വട്ടംകുളം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലെ തട്ടുകടകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തി. കുടിവെള്ളം, ഹെൽത്ത് കാർഡ്, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ, ഹരിത കർമ്മ സേന കാർഡ് എന്നിവ പരിശോധിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, കെ.ജി.നിനു, രേഷ്മ പ്രവീൺ, കെ.സി.മണിലാൽ നേതൃത്വം നൽകി. ശുചിത്വ സംവിധാനമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നിയമനടപടികൾ സ്ഥീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ Dr. മുഹമ്മദ് ഫസൽ എം.എച്ച്., ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ് എന്നിവർ അറിയിച്ചു.