PONNANI

തകർന്ന റോഡിൽ കടലാസ് വഞ്ചി ഇറക്കി പ്രതിഷേധം

പൊന്നാനി: പൊന്നാനി കറുകത്തിരുത്തി കൊല്ലൻപടി റോഡ് തകരാറായതിൽ കടലാസ് വഞ്ചി ഇറക്കി പ്രതീകാത്മകമായി പ്രതിഷേധിച്ചു കറുകത്തിരുത്തി വളവ് മുസ്‌ലിം യൂത്ത് ലീഗ് വാർഡ് കമ്മിറ്റി.ഒരു കോടി രൂപ എം എൽ എ ഫണ്ടു ഉപയോഗിച്ച റോഡാണ് തകർന്നത്. ആശുപത്രിയിലേക്ക് പോകുന്നവർക്കും ബൈക്ക് യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ദുരിത പാതയാണ് ഈ റോഡ്,കൗൺസിലർമാർ ഈ പ്രശ്നത്തിന് പരിഹാരം കാണാത്തത് പ്രതിഷേധർഹമാണെന്നും നേതാക്കൾ പറഞ്ഞു.മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ, സഹ ഭാരവാഹികളായ സകീർ വണ്ടിപ്പെട്ട, നിസാർ പി പി, ആബിദ് വളവ്,വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ്മാരായ സുഹൈർ,ഷിനാസ്,എന്നിവർ സംസാരിച്ചു.റാമിസ്,ഷഹീൽ, സാബിത്, സലീം, ഫഹീം, ആദിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button