CHANGARAMKULAM

തക്കാളി വണ്ടി ചങ്ങരംകുളത്ത് എത്തി ഏറ്റെടുത്ത് ജനങ്ങൾ.

ചങ്ങരംകുളം:പച്ചക്കറി വിലവർധന പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തക്കാളി വണ്ടി”ക്ക് ചങ്ങരംകുളത്ത് വൻ സ്വീകരണം നൽകി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ സജ്ജമാക്കിയ തക്കാളി വണ്ടിയിൽ നിന്ന് പച്ചക്കറികൾ വാങ്ങാൻ എത്തുന്നത് നിരവധി പേർ.കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകുന്നു. എന്നത് തന്നെയാണ് ആളുകളെ ആകർഷിച്ചത്.ആലങ്കോട് ഗ്രാമപഞ്ചായത്ത് തലത്തിലെ ഉദ്ഘാടനം പ്രസിഡന്റ് കെ വി ഷഹീർ ആദ്യവില്പന നടത്തി നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാംദാസ് മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിസപ്രകാശൻ,ആലംകോട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് ചെയർമാൻ ഷരീഫ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷഹാന നാസർ പഞ്ചായത്ത് വർ ചന്ദ്രമതി,കൃഷി ഓഫീസർ ടിഎം സുരേഷ്,മറ്റ് കൃഷി ഉദ്യോഗസ്ഥർ,VFPCK സ്റ്റാഫ് കർഷകർ,നാട്ടുകാർ തുങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button